മുട്ടം: സിനിമയിൽ അഭിനയിക്കൻ അവസരം നൽകാമെന്ന് വ്യാമോഹിപ്പിച്ച് യുവാക്കളിൽനിന്ന് പണം തട്ടിയെടുത്തു. . മുട്ടം സ്വദേശികളായ 4 യുവാക്കളിൽ നിന്ന് 10,000 രൂപ വീതമാണ് അഞ്ജാതൻ തട്ടിയെടുത്തത്. പേര് കിഷോർ എന്ന് പറഞ്ഞാണ് അഞ്ജാതൻ യുവാക്കളെ പരിചയപ്പെട്ടത്. ഒരു വർഷം മുൻപ് തൊടുപുഴ മണക്കാട് നടന്ന സിനിമയുടെ ഷൂട്ടിങ്ങിൽ വെച്ചാണ് യുവാക്കൾ ഇയാളെ പരിചയപ്പെട്ടത്. പ്രൊഡക്ഷൻ കൺട്രോളാറായി പ്രവർത്തിക്കുന്ന സിനിമയിൽ നായകനോടൊപ്പം എപ്പോഴുമുള്ള വേഷം നൽകാമെന്ന് പറഞ്ഞാണ് ഇയാൾ യുവാക്കളിൽ നിന്ന് പണം വാങ്ങിയത്. കഴിഞ്ഞ ഡിസംബർ 22 ന് തൊടുപുഴ പ്രൈവറ്റ് സ്റ്റാൻഡിന് സമീപത്തുള്ള ബേക്കറിയിൽ വെച്ചാണ് യുവാക്കൾ ഇയാൾക്ക് പണം നൽകി. അതിന് ശേഷം ഒരാഴ്ച്ചയോളം ഇയാൾ യുവാക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇപ്പോൾ ഇയാളുടെ ഫോൺ നമ്പരിൽ വിളിച്ചാൽ പ്രവർത്തിക്കുന്നില്ല എന്നാണ് മറുപടി ലഭിക്കുന്നത്.