
തൊടുപുഴ: രാമായണത്തിലെ വാനരസേനയിൽ ഉൾപ്പെടുന്നതായി വിശ്വസിക്കുന്ന ഗ്രേ ലംഗൂർ കുരങ്ങുകൾ എന്ന ഹനുമാൻ കുരങ്ങ് തൊടുപുഴഒളമറ്റം ഭാഗത്ത് എത്തി.ഇൻഡ്യയിൽ പശ്ചിമഘട്ട മലനിരകളിലാണ് ഇവയെ കണ്ടു വരുന്നത്. കേരളത്തിൽ ചിന്നാറും സൈലൻ്റ് വാലി മലനിരകളിലും ഇത് കൂട്ടമായി വളരുന്നു.വടക്കേ ഇൻഡ്യയിൽ ഇത് മനുഷ്യനുമായി നല്ല ഇണങ്ങി ജീവിക്കാറുണ്ട് .ചാരനിറമുള്ള ഇവയുടെ മുഖവും കൈയ്യും കറുത്ത നിറമാണ്. ഹനുമാന്റെ വാനരസേനയിൽ അംഗമായത് കൊണ്ട് ഹനുമാൻ കുരങ്ങ് എന്ന് വിളിക്കാറുണ്ട് .സീതയെ രക്ഷിക്കാനുള്ള ശ്രമത്തിൽ മുഖവും കെയ്യും പൊള്ളി കറുത്ത് പോയതാണ് എന്നാണ് വിശ്വാസം.