 
പാമ്പനാർ: ശ്രീ നാരായണ ട്രസ്റ്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ഭൂമിത്രസേന ക്ലബ് ഉദ്ഘാടനം ചെയ്തു. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ആർ. പ്രഗാഷ് ഉദ്ഘാടനം നിർവഹിച്ചു. പ്രകൃതി ദുരന്തങ്ങളും പരിസ്ഥിതി ചൂഷണങ്ങളും ഏറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഭൂമിത്രസേന പോലുള്ള ക്ലബ്ബുകൾക്ക് ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കേണ്ടത് വളർന്നു വരുന്ന യുവതലമുറയാണ്. ഓരോ വ്യക്തികളും പരിസ്ഥിതിയോടുള്ള കടമകളെക്കുറിച്ചും കർത്തവ്യത്തെക്കുറിച്ചും ബോധവാന്മാരാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്ഥാപനത്തിൽ ഭൂമിത്രസേന ക്ലബ് നിലവിലുണ്ടെന്നുള്ളത് വാക്കാലല്ല മറിച്ച് അവിടുത്തെ ഭൂപ്രദേശം കണ്ടുതന്നെ മനസിലാക്കേണ്ടതാണ്.നും അത്രകണ്ട് നാമോരോരുത്തരും കർത്തവ്യനിരതരാകേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ സനൂജ് സി ബ്രീസ്‌വില്ല അദ്ധ്യക്ഷനായിരുന്ന സമ്മേളനത്തിൽ ഭൂമിത്രസേന ക്ലബ് കോർഡിനേറ്ററും എക്ണോമിക്‌സ് വിഭാഗം മേധാവിയുമായ എ. അനഘ സ്വാഗതം പറഞ്ഞു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഓഡിറ്റ് വിഭാഗം സൂപ്രണ്ട് ഡി. ബാബു, ഗണിതശാസ്ത്ര വിഭാഗം മേധാവി അഞ്ജലി സാബു, ഇംഗ്ലീഷ് വിഭാഗം മേധാവി അരുണ വിമലൻ, വിദ്യാർത്ഥി പ്രതിനിധി അഭിഷേക് എന്നിവർ സംസാരിച്ചു.