മുട്ടം: കാറിൽ എത്തിയവർ യുവാക്കൾക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിപെടുത്തി. ബുധനാഴ്‌ച്ച രാത്രി 9 മണിയോടെ മുട്ടം ടൗണിലാണ് സംഭവം. മുട്ടം ടെലഫോൺ എക്സേഞ്ചിന് സമീപത്തുള്ള ബാറിൽ മദ്യം വാങ്ങാൻ എത്തിയ മേലുകാവ് സ്വദേശിയും കൂട്ടുകാരനുമാണ് മുട്ടം സ്വദേശികളായ ഏതാനും യുവാക്കൾക്ക് നേരെ തോക്കെടുത്ത് ഭീഷണിപ്പെടുത്തിയത്. ടെലഫോൺ എക്സേഞ്ചിന് ചേർന്ന് മത്തപ്പാറ ഭാഗത്തേക്കുള്ള റോഡിൽ മാർഗ തടസം സൃഷ്ടിച്ച് കാർ പാർക്ക് ചെയ്തിരുന്നത് മറ്റ് വാഹനങ്ങൾക്ക് കടന്ന് പോകാൻ കഴിയാത്ത സാഹചര്യമായി. ഇതേ തുടർന്ന് കാർ റോഡരുകിലേക്ക് ഒതുക്കി പാർക്ക്‌ ചെയ്യാൻ പ്രദേശവാസികളായ യുവാക്കൾ പറഞ്ഞു. ഇത്‌ ഇഷ്ടപെടാത്ത സാജന്റെ കൂട്ടുകാരൻ കാർ അമിത വേഗതയിൽ യുവാക്കൾക്ക് നേരെ ഓടിച്ച് വരുകയും മുൻ സീറ്റിൽ ഇരുന്ന മേലുകാവ് സ്വദേശി യുവാക്കൾക്ക് നേരെ തോക്കെടുത്ത് ഭീഷണിപ്പെടുത്തുകയുമായിരുന്നെന്ന് പറയുന്നു.