
ചെറുതോണി:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ 24 ലാബ് അസിസ്റ്റന്റ് (ഡയാലിസിസ് ) തസ്തികകൾ സൃഷ്ടിക്കാൻ കേരള സർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഇടുക്കി മെഡിക്കൽ കോളേജിലും 2 ഡയാലിസിസ് ലാബ് അസിസ്റ്റന്റ് തസ്തിക പുതുതായി സൃഷ്ടിക്കപ്പെടും. സർക്കാർ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എൻ ജി ഒ യൂണിയൻ ഇ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി മെഡിക്കൽ കോളേജിന് മുന്നിൽ പ്രകടനം നടത്തി . ജില്ലാ സെക്രട്ടറി എസ് സുനിൽകുമാർ ഉദ്ഘാടനംചെയ്തു. ജോയിന്റ് സെക്രട്ടറി വി .എസ് സുനിൽ ,ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ് ജാഫർഖാൻ,ഏരിയ പ്രസിഡന്റ് ജെയിംസ് ജോൺ, ഡി ഷാജു ,പി എസ് അജിത എന്നിവർ സംസാരിച്ചു.