thambi
തമ്പി

വണ്ടിപ്പെരിയാർ: അഞ്ചുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 64കാരനെ വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റ് ചെയ്തു.
2 ദിവസം മുമ്പ് നടന്ന സംഭവത്തിൽ ചൈൽഡ് ലൈൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

വണ്ടിപെരിയാർ തേങ്ങാക്കൽ എസ്റ്റേറ്റിൽ ഒന്നാം ഡിവിഷനിൽ താമസിക്കുന്ന തമ്പിയാണ് അറസ്റ്റിലായത്.
കുട്ടിയുടെ മാതാപിതാക്കൾ ചൈൽഡ് ലൈൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വണ്ടിപ്പെരിയാർ പൊലീസ് കേസെടുത്തു പ്രതിയെ പിടികൂടുകയായിരുന്നു.തുടർന്ന് കുട്ടികൾക്കെതിരായ അതിക്രമം പീഡനശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയും, പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്‌പെക്ടർ റ്റി ഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.