munisamy

പീരുമേട്: വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടി വിതറി മാലപൊട്ടിച്ചെടുത്തയാളെ വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റ് ചെയ്തു വ്യാഴാഴ്ച വെളുപ്പിന് 5 മണിക്കാണ് സംഭവം ഉണ്ടായത്.അയൽവാസി മുനിസ്വാമി (45)ആണ് പിടിയിലായത്.
വ്യാഴാഴ്ച വെളുപ്പിനെ അഞ്ചുമണിയോടുകൂടി വീട്ടിൽനിന്നും കതക് തുറന്ന് വെളിയിൽ ഇറങ്ങിയ ചന്ദ്രിക എന്ന സ്ത്രീയുടെ അയൽവാസിയായ മുനിയസ്വാമി കതകിനു സൈഡിൽ ഒളിഞ്ഞു നിൽക്കുകയും കണ്ണിൽ മുളകുപൊടി വിതറി രണ്ട് പവൻ വരുന്ന മാല പൊട്ടിച്ചു കടന്നു കളയുകയുമായിരുന്നു. ഈ സമയം വീട്ടിൽ മാറ്റാരുമില്ലാതിരുന്നതിനൽ ചന്ദ്രിക അടുത്ത വീട്ടുകാരെ വിവരമറിയച്ചെങ്കിലും മോഷ്ടാവ് കടന്നു കളഞ്ഞിരുന്നു.തുടർന്ന് ചന്ദ്രിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ മുനിസ്വാമി മണിക്കൂറുകൾക്കകം പിടിയിലായി. പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്‌പെക്ടർ റ്റി ടി സുനിൽകുമാർ സബ് ഇൻസ്‌പെക്ടർ വിനോദ്കുമാർ സി പി ഒ
എസാക്കി മുത്തു, അജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.