തൊടുപുഴ: അംഗപരിമിതർക്കായുള്ള കേന്ദ്ര സർക്കാരിന്റെ പ്രത്യേക ക്ഷേമപദ്ധതിയായ എ.ഡി.ഐ.പി (അസ്സിസ്റ്റൻസ് ടു ഡിസബിൾഡ് പേര്‌സൺസ് ഫോർ പർച്ചേസ്/ഫിറ്റിങ് ഓഫ് എയ്ഡ്‌സ് ആൻഡ് അപ്ലയൻസസ്) ഇടുക്കിയിൽ ആരംഭിക്കുന്നതിന്റെ ഭാഗമായി ഉപകരണങ്ങൾ ലഭിക്കേണ്ട അംഗപരിമിതരുടെ രജിസ്‌ട്രേഷൻ ഫെബ്രുവരി 15 ന് അവസാനിക്കുമെന്നത് ഡീൻ കുര്യാക്കോസ് എം. പി അറിയിച്ചു. കേന്ദ്ര സാമൂഹ്യനീതിവകുപ്പ് അലിംകോ കമ്പനിയെയാണ് ഈ കാര്യത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. സാമൂഹ്യനീതിവകുപ്പ് ജില്ലാ ഓഫീസറുടെ നേതൃത്വത്തിൽ നടക്കുന്ന രെജിസ്‌ട്രേഷൻ നടപടികൾ ത്വരിതഗതിയിൽ നടന്നുവരുന്നു. ജനസേവനകേന്ദ്രം വഴി ഗുണഭോക്താക്കൾ രെജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കണം.