ഇടുക്കി: കസ്തൂരിരംഗൻ റിപ്പോർട്ട് ഇന്നത്തെ രീതിയിൽ നടപ്പാക്കരുതെന്നും ബന്ധപ്പെട്ട മേഖലയിലുള്ള ആളുകളുമായി ചർച്ച നടത്തിയശേഷം മാത്രമേ അവസാന അംഗീകാരം നൽകാവൂ എന്നും ,കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സിതോമസ്.ആവശ്യപ്പെട്ടു.

പാരിസ്ഥിതികമായ എല്ലാ നിബന്ധനകളും പാലിക്കേണ്ടതാണെന്നും,എന്നാൽ അതോടൊപ്പം തന്നെ വികസനവും, കൃഷിയും, ഉൾപ്പെടെ ജനങ്ങൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളും നടപ്പാക്കേണ്ടതായിട്ടുണ്ടെന്നും, ഇവ രണ്ടും കണക്കിലെടുത്ത് തീരുമാനങ്ങൾ വ്യക്തമായ ബോധ്യത്തോടെ എടുക്കേണ്ടതാണെന്നും, തോമസ് പറഞ്ഞു.

നടപ്പാക്കുന്നതിന് ജൂൺ 30 വരെയുള്ള സമയമുണ്ട്. കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ താൽപര്യമെടുത്ത് വേണ്ട ചർച്ചകളും പഠനങ്ങളും നടത്താൻ തയ്യാറാകണമെന്നും, ദേശീയ ഗ്രീൻ ട്രൈബ്യൂണലിന്റെ വിധിയുടെ അടിസ്ഥാനത്തിൽ , ട്രൈബൂണലിന്റെ അനുമതി വാങ്ങി മാത്രമേ എന്തെങ്കിലും ഭേദഗതി ചെയ്യാനാവൂ എന്നുള്ളതു കൊണ്ട് അതിനുള്ള അനുമതി സമയത്തുതന്നെ നേടിയെടുക്കണമെന്നും, അതുകൊണ്ട് വേണ്ട തുടർനടപടികൾ ഉടൻ തന്നെ എടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട്, പ്രധാനമന്ത്രിക്കും കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രിക്കും പി. സി. തോമസ് ഇ-മെയിൽ സന്ദേശങ്ങളയച്ചു.