ഇടുക്കി :ജില്ലയുടെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ചു ജില്ലയുടെ വളർച്ചയുടെയും വികസനത്തിന്റെയും നേർസാക്ഷ്യമായി ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിക്കുന്ന സഞ്ചരിക്കുന്ന ചിത്രപ്രദർശന പര്യടന വാഹനംമന്ത്രി റോഷി അഗസ്റ്റിൻതിങ്കളാഴ്ച്ച രാവിലെ 10.30 ന് തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റേഷൻ പരിസരത്ത് ഫ്്‌ളാഗ് ഓഫ് ചെയ്യും. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോര്ജ്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ്തുടങ്ങിയവർ സംബന്ധിക്കും. കുടിയേറ്റ ജനതയുടെ അദ്ധ്വാനത്തിന്റെയും വളർച്ചയുടെയും ഒപ്പം നാടിന്റെ നാനാവിധ വികസനവും നവകേരള മിഷന്റെ പ്രവർത്തന മികവും ഇടുക്കിയുടെ വിനോദ സഞ്ചാര കേന്ദ്രങ്ങളും കാനനഭംഗിയ്ക്ക് മാറ്റുകൂട്ടുന്ന വന്യജീവികളും ഉൾപ്പെടുന്ന ദൃശ്യവിരുന്നാണ് നിങ്ങൾക്കായി ഫോട്ടൊ പ്രദർശന വാഹനത്തിൽ ഒരുക്കിയിരിക്കുന്നത്. ജില്ലയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് അണിയിച്ചൊരുക്കിയ സുവർണ്ണ ഗീതം ആസ്വദിക്കുന്നതിനായി പ്രത്യേക സ്‌ക്രീനും വാഹനത്തിൽ ക്രമീകരിച്ചിട്ടുണ്ട്.

സഞ്ചരിക്കുന്ന ചിത്രപ്രദർശന പ്രചരണ പരിപാടി ജില്ലയിലെ അഞ്ചു നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തി 19 ന് അടിമാലിയിൽ സമാപിക്കും. തൊടുപുഴ, പുറപ്പുഴ, കരിങ്കുന്നം, മുട്ടം, മൂലമറ്റം, മുതലക്കോടം, കരിമണ്ണൂർ, വണ്ണപ്പുറം, ചേലച്ചുവട്, കരിമ്പൻ, ചെറുതോണി, തങ്കമണി, ഇരട്ടയാർ, കട്ടപ്പന, മാട്ടുക്കട്ട, ഏലപ്പാറ, കുട്ടിക്കാനം, പീരുമേട്, പാമ്പനാർ, വണ്ടിപ്പെരിയാർ, കുമളി, തൂക്കുപാലം, നെടുങ്കണ്ടം, ഉടുമ്പൻചോല, രാജകുമാരി, രാജാക്കാട്, കുഞ്ചിത്തണ്ണി, ആനച്ചാൽ, മൂന്നാർ, ദേവികുളം, പള്ളിവാസൽ, അടിമാലി റൂട്ടിലാണ് മൊബൈൽ ഫോട്ടോ പ്രദർശന വാഹനം കടന്നു പോകുന്നത്.