പീരുമേട് : ഏലപ്പാറ ചോറ്റുപാറ ,ഉളുപ്പുണി റോഡ് കിഫ് ബി യിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്നതിന്റെ ഭാഗമായി ഫീസിബിലിറ്റി സർവ്വേ നടത്തി. ആദ്യഘട്ടമായി ചോറ്റുപാറ മുതൽ വെള്ളപ്പതാൽ വരെയുള്ള 23.66 കിലോമീറ്റർ റോഡിന്റെ സർവ്വേ ആണ് നടന്നത്. റോഡ് നിർമ്മിക്കുവാൻ 101 കോടിയുടെ ഡി പി ആർ ആണ് സമർപ്പിച്ചിട്ടുള്ളത്. റോഡിന്റെ ഫീസിബിലിറ്റി പഠിക്കുവാൻ എത്തിയ കിഫ് ബി അധികൃതർക്കൊപ്പം വാഴൂർ സോമൻ എം എൽ എ അനുഗമിച്ചു, റോഡ് പണി അതിവേഗം ആരംഭിച്ച് പൂർത്തീകരിക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്ഥലം ഏറ്റെടുക്കുന്നതുൾപ്പെടുയുള്ള എല്ലാ പ്രവർത്തനങ്ങളും അതിവേഗത്തിൽ പൂർത്തീകരിക്കുന്ന നടപടികളാണ് നടന്നുവരുന്നത്.സർവ്വേയ്ക്ക് കിഫ്ബി റിസോഴ്‌സ് പേർസൺ ഹൈദ്രു നേതൃത്വം നൽകി. കിഫ്ബി ട്രാൻസ്‌പോർറ്റേഷൻ എഞ്ചിനീയർ ആഷിക്, കെആർഎഫ്ബി എഇ സാദിഖ് അലി, വാർഡ് മെമ്പർ എമ്പിൻ ബേബി, തുടങ്ങിയവർ സർവ്വേയിൽ പങ്കെടുത്തു.