ഇടുക്കി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ ഓംബുഡ്‌സ്മാൻ ഓഫീസ് ഉദ്ഘാടനം ഇന്ന് രാവിലെ 10.30 യ്ക്ക് ജില്ലാ കളക്ടർ ഷീബ ജോർജ് പൈനാവിൽ നിർവഹിക്കും. ജില്ലയിൽ ഓംബുഡ്‌സ്മാനായി നിയമിതനായ പി ജി രാജൻ ബാബുവിനായുള്ള ഓഫീസാണ് പൈനാവ് താലൂക്ക് സപ്ലൈ ഓഫീസിന് സമീപത്തുള്ള മുറിയിൽ ആരംഭിക്കുന്നത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സംബന്ധിച്ച പരാതികൾ അയക്കേണ്ട വിലാസം, പി ജി രാജൻ ബാബു, മഹാത്മാഗാന്ധി എൻആർ ഇ ജി എസ്, താലൂക്ക് സപ്ലൈ ഓഫീസിന് സമീപം, ഇടുക്കി പൈനാവ് പിഒ 685603. ഫോൺ 04862 291159