പീരുമേട്: പട്ടികജാതി വികസന വകുപ്പിന്റെ അധീനതയിൽ ജില്ലയിൽ പീരുമേട് പ്രവർത്തിക്കുന്ന ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ (തമിഴ് മീഡിയം) പുതിയ അദ്ധ്യായന വർഷം അഞ്ചാം ക്ലാസിലേക്ക് പ്രവേശനത്തിന് പട്ടികജാതി മറ്റിതര സമുദായ വിദ്യാർഥിവിദ്യാർഥിനികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ആകെയുളള 40 സീറ്റിൽ പത്ത് ശതമാനം മറ്റു പിന്നാക്ക വിഭാഗക്കാർക്കായി സംവരണം ചെയ്തിരിക്കുന്നു. അപേക്ഷകർ തമിഴ് മീഡിയം സ്‌കൂളിൽ പഠിക്കുന്നവരും കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ളവരുമായിരിക്കണം. കുട്ടിയുടെ ജാതി, വരുമാനം ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന ക്ലാസും ജനന തീയതിയും തെളിയിക്കുന്ന സ്‌കൂൾ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം. എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷ ഫോമിന്റെ മാത്യക ബ്ലോക്ക് പട്ടിക ജാതി വികസന ഓഫിസുകൾ, പീരുമേട് എം ആർ എസ് സ്‌കൂൾ എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. മാർച്ച് 10ന് വൈകിട്ട് അഞ്ച് മണിക്കകം അപേക്ഷകൾ ഹെഡ്മാസ്റ്റർ, ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പീരുമേട്, കുട്ടിക്കാനം, ഇടുക്കി685531 എന്ന വിലാസത്തിൽ ലഭിക്കണം.
വിശദ വിവരങ്ങൾക്ക് ഫോൺ 9846539725