ഇടുക്കി: സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ലളിതമായ നടപടിക്രമത്തിലൂടെ അതിവേഗ വ്യക്തിഗത/ഗ്രൂപ്പ് വായ്പകൾ നൽകുന്നു. നിശ്ചിത വരുമാന പരിധിയിലുള്ള 18നും 55നും മദ്ധ്യെ പ്രായമുള്ള തൊഴിൽരഹിതരായ വനിതകൾക്ക് 5 വർഷ തിരിച്ചടവ് കാലാവധിയിൽ 6ശതമാനം പലിശനിരക്കിൽ ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്തിഗത വായ്പ നൽകുന്നത്. വായ്പ അപേക്ഷ ഫോറം എറണാകുളം മേഖലാ ഓഫീസിൽ സമർപ്പിക്കണം. കൂടാതെ മൈക്രോഫിനാൻസ് പദ്ധതിയിൽ കുടുംബശ്രീ സി.ഡി.എസ് ന് 3ശതമാനം 3.5ശതമാനം പലിശ നിരക്കിൽ 1.5 കോടി രൂപ വരെ വായ്പ അനുവദിക്കും. സി.ഡി.എസ് ന് കീഴിലുള്ള എസ്.എച്ച്.ജി കൾക്ക് 10 ലക്ഷം രൂപ വരെയും ഹരിത കർമ്മ സേന / ശുചീകരണ തൊഴിലാളി യൂണിറ്റ് എന്നിവയ്ക്ക് 6 ലക്ഷം രൂപ വരെയും വായ്പ ലഭ്യമാണ്. വിശദവിവരങ്ങൾക്കു ഫോൺ: 04842984932,9495015011