കട്ടപ്പന: ഗവ .ഐ.ടി.ഐ യിൽ 2014 മുതൽ എൻ.സി.വി.റ്റി എം.ഐ.എസ് പ്രകാരം അഡ്മിഷൻ നേടിയ ട്രെയിനികളുടെ ഇഎൻ.റ്റി.സികളിൽ (നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്) തിരുത്തലുകൾ വരുത്തുന്നതിന് ഗ്രീവൻസ് പോർട്ടൽ സംവിധാനം പുനഃസ്ഥാപിച്ചു. ഇഎൻ.റ്റി.സികളിൽ തിരുത്തലുകൾ ആവശ്യമുള്ള ട്രെയിനികൾക്ക് നേരിട്ട് അവരുടെ പ്രൊഫൈൽ മുഖേന ഈ സേവനം ഉപയോഗിക്കാം. ഏതൊക്കെ രേഖകളാണ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യേണ്ടതെന്ന് പരാതി രജിസ്റ്റർ ചെയ്യുന്ന അവസരത്തിൽ തന്നെ പോർട്ടലിൽ കാണാവുന്നതാണ്.