കരിമണ്ണൂർ : സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ മുൻ പ്രഥമാദ്ധ്യാപകൻ പി. എ. ഉതുപ്പിന് നവതി ആശംസകളുമായി പുതുതലമുറയിലെ അദ്ധ്യാപകക്കൂട്ടം ഭവനസന്ദർശനം നടത്തി. ഹെഡ്മാസ്റ്റർ സജി മാത്യുവിന്റെ നേതൃത്വത്തിൽ അദ്ധ്യാപക പ്രതിനിധികൾ തൊണ്ണൂറിന്റെ നിറവിലെത്തിയ മുൻ ഹെഡ്മാസ്റ്റർക്ക് പൂച്ചെണ്ടുകൾ സമ്മാനിച്ചു. ജോ മാത്യു പൊന്നാട അണിയിച്ചു. സ്റ്റാഫ് സെക്രട്ടറി ജോളി മുരിങ്ങമറ്റം, അദ്ധ്യാപകൻ ജയ്‌സൺ ജോസ്, ഓഫീസ് ക്ലാർക്ക് ഷിജോ ജോസഫ് എന്നിവർ ആശംസ അറിയിച്ചു.