പീരുമേട്: റിസർവ്വേ പൂർത്തികരിച്ച പീരുമേട് വില്ലേജിൽപ്പെട്ട റാണി മുടി റാണി കോവിൽ, ലാ ഡ്രം പുതുവൽ , മ്ലാമല പുതുവൽ . തുടങ്ങിയ പ്രദേശങ്ങളിൽ താമസിക്കുന്നന്നവർ റീ സർ വ്വേ കഴിഞ്ഞപ്പോൾ പീരുമേട് വില്ലേജിൽ നിന്നും പുറത്തായതായി രേഖകകൾ പറയുന്നു. ഇതിനെതിരെ മുന്നൂറിലധികം പരാതികളാണ് റീസർവ്വേ ആഫീസിൽ ലഭിച്ചത്. സർവ്വേ നമ്പർ 1841,9693,399 എന്നീ സർവ്വേ നമ്പറിൽ ഉൾപ്പെടുന്ന കുടുംബങ്ങളാണ് ഏലപ്പാറ, മഞ്ചു മല, എന്നീ വില്ലേജിലേക്ക് മാറിയിട്ടുള്ളത്. പട്ടയത്തിലും, ആധാരത്തിലും പറയുന്ന സർവ്വേ നവറിൽ വ്യാപകമാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. പീരുമേട് വില്ലേജിൽ നിന്നും മഞ്ചു മല, ഏലപ്പാറ, വില്ലേജിലേക്ക് മാറ്റിയവരുടെ കരം പീരുമേട് വില്ലേജിൽ അടയ്ക്കാമെന്നാണ് റീ സർവ്വേ ഉദ്ദേ ഗസ്ഥർ പറയുന്നത് , കൂടാതെ ബാങ്ക് വായ്പ തുടങ്ങിയ ആവശ്യങ്ങൾക്കും വില്ലേജ് ആഫീസിൽ നിന്നും സർട്ടിഫിക്കറ്റുകൾ ലഭ്യമാകുന്നതാണെന്നും പറഞ്ഞു, മുൻപ് പട്ടയങ്ങൾ വിതരണം ചെയ്തപ്പോൾ സർവ്വേ നമ്പർ തെറ്റായി രേഖപ്പെടുത്തിയതാണെന്നും ഇപ്പോൾ സർവ്വേ നമ്പറിന് മാറ്റത്തിന് കാരണമെന്നും ഏലപ്പാറ, മഞ്ചുമല വില്ലേജുകളുടെ റീ സർവ്വേ കഴിയുമ്പോൾ എല്ലാ പരാതികളും പരിഹരിക്കാനാകും എന്നും റീ സർവ്വേ ഓഫീസിൽ നിന്നും അറിയിച്ചു.