തൊടുപുഴ: ഫോക്കസ് ഏരിയ വിഷയത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് വന്ന വീഴ്ചകൾ ചൂണ്ടി കാണിച്ചതിന് അദ്ധ്യാപകനെതിരെ എടുത്ത നടപടികൾ അടിയന്തിരമായി പിൻവലിക്കണമെന്ന് കെ.പി.എസ് .ടി എ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.സർക്കാർ സ്വീകരിക്കുന്ന നയങ്ങൾക്കെതിരെ അഭിപ്രായം പറഞ്ഞതിന് വകുപ്പ് തല നടപടി സ്വീകരിക്കുക എന്നത് തികഞ്ഞ ഫാസിസ്റ്റ് സമീപനമാണ്. കുട്ടികളെ ചോദ്യം ചെയ്യാൻ പ്രാപ്തരാക്കാൻ വ്യഗ്രത കാണിക്കുന്നവർ തെറ്റു ചൂണ്ടി കാണിച്ചതിന്റെ പേരിൽ അദ്ധ്യാപകനെതിരെ നടപടിയെടുക്കുന്നത് പരിഹാസ്യമാണ്. ഉത്തരേന്ത്യയിൽ കേന്ദ്ര ഗവർമെന്റ് സ്വീകരിച്ചു കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് സമീപനങ്ങൾക്ക് തുല്ല്യമാണ് ഇത്തരം നടപടികൾ
ജില്ലാ പ്രസിഡന്റ് വി.ഡി.എബ്രാഹംഅദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിമാരായ വി.എം.ഫിലിപ്പച്ചൻ, കിങ്ങിണി വി.കെ,കെ. ജില്ലാ സെക്രട്ടറി ജോയി ആൻഡ്രൂസ് , ട്രഷറർ ബിജു ജോസഫ്, സി.കെ.മുഹമ്മദ് ഫൈസൽ, ഷെല്ലി ജോർജ്, ജോളി മുരിങ്ങമറ്റം, കെ.രാജൻ, ബിജോയി മാത്യു,.കെ രാജൻ,പി.എം നാസർ, ഷിന്റോ ജോർജ് എന്നിവർ സംസാരിച്ചു.