homio


ഉടുമ്പന്നൂർ :കൊവിസ് മൂന്നാം തരംഗം വ്യാപകമായ പശ്ചാത്തലത്തിൽ ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്തിൽ സൗജന്യമായി ഹോമിയോ പ്രതിരോധ മരുന്നു വിതരണം ചെയ്തു. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ വഴി ഒരു വ്യക്തിക്ക് 6 ഗുളികൾ എന്ന രീതിയിൽ എല്ലാ വീടുകളിലും മരുന്ന് എത്തിച്ചു നൽകും. പ്രതിരോധ മരുന്നിന്റെ പഞ്ചായത്ത് തല വിതരണോദ്ഘാടനം പതിന്നാലാം വാർഡ് എ. ഡി. എസ് ഭാരവാഹികൾക്ക് മരുന്ന് കൈമാറി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് നിർവ്വഹിച്ചു. എ. ഡി. എസ് ചെയർപേഴ്‌സൺ മോളി മാത്യൂസ് അദ്ധ്യക്ഷയായി. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ശാന്തമ്മ ജോയി, ബീന രവീന്ദ്രൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.ആർ ഗോപി, ശ്രീ മോൾ ഷിജു എന്നിവർ പ്രസംഗിച്ചു.എ. ഡി. എസ് സെക്രട്ടറി നസിയ അബ്ദുൾ സലാം സ്വാഗതവും വൈ.ചെയർ പേഴ്‌സ ൺ അനീഷ ബിനിൽ നന്ദിയും പറഞ്ഞു.