തൊടുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്റെ നിര്യാണത്തിൽ തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ സെക്രട്ടറിയേറ്റ് യോഗം അനുശോചനം രേഖപ്പെടുത്തി.
വ്യാപാരികളുടെ അവകാശങ്ങൾ നേടിയെടുക്കാൻ മൂന്ന് പതിറ്റാണ്ടോളം കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയെ നയിച്ച് പ്രതിസന്ധികാലഘട്ടങ്ങളിൽ സംരക്ഷിച്ചു നിർത്തിയ നേതാവാണ് അദ്ദേഹം. വിവിധ ഡിപ്പാർട്‌മെന്റുകളിലെ ഉദ്യോഗസ്ഥൻമാർ വ്യാപാരികളെ പീഡിപ്പിച്ചപ്പോൾ അതിൽ നിന്ന് സംരക്ഷണം നൽകുകയും വ്യാപാരികൾക്ക് സ്വസ്ഥമായി കച്ചവടം ചെയ്യുന്നതിനുള്ള സാഹചര്യം ഉണ്ടാക്കി തരാൻ വേണ്ടി പ്രയത്‌നിച്ച മഹത് വ്യക്തിയെ ആണ് നഷ്ടപ്പെട്ടിരിക്കുന്നത്. ആദരസൂചകമായി തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷന്റെ എല്ലാ ഔദ്യോഗിക പരിപാടികളും 7 ദിവസത്തേയ്ക്ക് മാറ്റിവച്ചിരിക്കുന്നു.
അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി നാസർ സൈര, ട്രഷറർ പി. ജി. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ്മാരായ സാലി എസ്. മുഹമ്മദ്, അജീവ് പി, ടോമി സെബാസ്റ്റ്യൻ, ജോയിന്റ് സെക്രട്ടറിമാരായ ഷെറീഫ് സർഗം, ബെന്നി ഇല്ലിമൂട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.