
കട്ടപ്പന : കട്ടപ്പന നഗരസഭ ഈ സാമ്പത്തിക വർഷത്തിലെ പദ്ധതിയിലുൾപ്പെടുത്തി വയോജനങ്ങൾക്കായുള്ള കമ്പിളിവിതരണം നഗരസഭാ ചെയർപേഴ്‌സൺ ബീന ജോബി നിർവഹിച്ചു. 800 പേർക്കാണ് കമ്പിളി വിതരണം ചെയ്തത്. നഗരസഭയുടെ പ്രത്യേക ഫണ്ടിൽനിന്ന് രണ്ടരലക്ഷം രൂപ മുടക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇടുക്കി, വയനാട് ജില്ലകൾക്ക് മാത്രമായാണ് ഇത്തരം ഒരു പദ്ധതി നടപ്പാക്കുന്നത്. നഗരസഭ കൗൺസിലർ പ്രശാന്ത് രാജു, സിജു ചക്കുംമൂട്ടിൽ, നഗരസഭാ ജീവനക്കാരായ ബിനു കെ. വിജിൽരാജ് കെ.വി. അമലേഷ് വി.എം തുടങ്ങിയവർ പങ്കെടുത്തു.