തൊടുപുഴ: കേരളത്തിലെ വ്യാപാരി വ്യാവസായി സമൂഹത്തിനെ ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരാനും അവരുടെ അവകാശങ്ങൾ നേടിയെടുക്കാനും , സംരക്ഷിക്കാനും മുൻപന്തിയിലുണ്ടായിരുന്ന വ്യക്തിയായിരുന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസറുദ്ദീനെന്ന് പി. ജെ. ജോസഫ് എം. എൽ. എ പറഞ്ഞു. . അദ്ദേഹം മൂന്ന് പതിറ്റാണ്ടിലധികം വ്യാപരി വ്യവസായി ഏകോപന സമിതിയെ നയിച്ചു. അസംഘടിതരായ വ്യാപാരി സമൂഹത്തെ ഒന്നിപ്പിക്കുകയും അവരുടെ കാര്യത്തിൽ ശക്തമായ നിലപാടെടുക്കുകയും ചെയ്ത വ്യക്തിയായിരുന്നു.