തൊടുപുഴ: വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന അദ്ധ്യക്ഷൻ ടി. നസീറുദ്ദീന്റെ നിര്യാണത്തിൽ ഡീൻ കുര്യാക്കോസ് അനുശോചിച്ചു. കേരളത്തിലെ ചെറുകിട കച്ചവടക്കാർ ഉൾപ്പെടെ മുഴുവൻ വ്യാപാരികളെയും സംഘടിപ്പിച്ച് ഒരു കുടക്കീഴിൽ അണിനിരത്തുകയും വ്യാപാരി സമൂഹത്തിന്റെ ആവശ്യങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടി കരുത്തുറ്റ നേതൃത്വം നൽകുകയും ചെയ്ത അദ്ദേഹത്തിന്റെ വേർപാട് കേരളത്തിലെ പൊതു സമൂഹത്തിന് കനത്ത നഷ്ടമാണ് ഉണ്ടാക്കിയത്.