വെള്ളിയാമാറ്റം: കേന്ദ്രവിഷ്കൃത പദ്ധതിയായ ഭാരതിയ പ്രകൃതി കൃഷി വികാസ് പദ്ധതിയുടെ ഭാഗമായി സുഭിക്ഷം സുരക്ഷിതം പദ്ധതിയുടെ ജൈവവളങ്ങളുടെ പഞ്ചായത്ത്‌ തല വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദു ബിജു കൃഷിഭവനിൽ ചേർന്ന യോഗത്തിൽ നിർവ്വഹിച്ചു. പദ്ധതി പ്രകാരം അപേക്ഷിച്ച എല്ലാ കർഷകരും ജൈവ വളക്കൂട്ടുകൾ (ഖനജീവാമൃതം, ഹരിത കഷായം, മത്തി ശർക്കര മിശ്രിതം, മണ്ണിര കമ്പോസ്റ്റ്) അറിയിപ്പ് ലഭിക്കുന്നതിന് അനുസരിച്ച് കൃഷിഭവനിൽ നിന്നും കൈപ്പറ്റണം. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ലാലി ജോസി, സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻമാരായ രാജു കുട്ടപ്പൻ, ഷെമീന അബ്‌ദുൾകരീം, മോഹൻദാസ് പുതുശ്ശേരി. മെമ്പർമാരായ ഷേർലി ജോസുകുട്ടി, അഭിലാഷ്,പോൾ സെബാസ്റ്റ്യൻ , കബീർ കാസിം കൃഷി ഓഫീസർ അശ്വതി ദേവ് സ്റ്റാഫ് ജിഷ, അഭിലാഷ് സഫിയ, കാർഷിക കർമസേന അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.