
പീരുമേട്: നാലുമാസം മുമ്പ് മോഷണം പോയ ഓട്ടോറിക്ഷ പിടികൂടി.നാലോളം പ്രതികൾ ഉൾപെട്ട കേസിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരുകയാണ്. പാമ്പനാർ വെച്ചൂരാത്ത് വീട്ടിൽ വി.ഐ മജീദിന്റെ ഓട്ടോറിക്ഷ കഴിഞ്ഞ നവംബറിലാണ് മോഷണം പോയത്. ദേശീയ പാത 183 ന് സമീപത്ത് റോഡിന് അരികിൽ നിർത്തയിട്ടിരുന്ന ഓട്ടോ റിക്ഷയാണ് മോഷ്ടാക്കൾ കടത്തികൊണ്ട് പോയത്. എഞ്ചിൻ നമ്പറും ചെയ്‌സ് നമ്പറും ഉൾപ്പെടെ വാഹനത്തിൽ രൂപമാറ്റം വരുത്തിയിട്ടുള്ളതിനാൽ കൂടുതൽ ആളുകളിലേയ്ക്ക് അന്വേഷണം നീളുമെന്ന് പോലീസ് അറിയിച്ചു. മോഷ്ടാക്കൾ വണ്ടി മറിച്ച് വിറ്റിരുന്നു. വാങ്ങിയയാൾ വണ്ടിയുമായി പാമ്പനാറിൽ യാത്ര വരുകയും സംശയം തോന്നിയ ടാക്‌സി സ്റ്റാൻഡിലെ ഡ്രൈവർമാർ പീരുമേട് പൊലീസിൽ വിവരം അറിയിക്കയും വണ്ടി കസ്റ്റഡിയിൽ എടുകകയുമായിരുന്നു സി.സി.ടി.വി ദൃശ്യങ്ങളുടെയും സൈബർ സെല്ലിന്റെയും സഹായത്തോടെയും അന്വേഷണം പുരോഗമിക്കുകയായിരുന്നു.