
കട്ടപ്പന : സ്വത്തിനുവേണ്ടി 81 കാരിയായ മാതാവിനെ മകളും ബന്ധുക്കളുംചേർന്ന് മർദിച്ച് വീട്ടിൽ നിന്ന് ഇറക്കിവിട്ടതായി പരാതി. ഉപ്പുതറ വളകോട് വയലിൽപറമ്പിൽ പരേതനായദേവസ്യയുടെ ഭാര്യമേരിക്കുട്ടിയെയാണ് ഇളയ മകൾ എൽസമ്മയും ഇവരുടെ മകളുടെ ഭർത്താവും കൂട്ടുകാരുംചേർന്ന് വ്യാഴാഴ്ച രാത്രിയിൽ മർദ്ദിച്ചത് എന്നാണ് ആരോപണം. പരിക്കേറ്റതിനെ തുടർന്ന് ഉപ്പുതറ സർക്കാർ ആശുപത്രിയിൽ ചികിത്സതേടിയമേരികുട്ടിയുടെ പരാതിയിൽ എൽസമ്മയ്‌ക്കെതിരെയും, മരുമകനെതിരെയും ഉപ്പുതറ പൊലീസ്‌കേസ് രജിസ്റ്റർ ചെയ്തു.മേരികുട്ടിയുടെയും ഭർത്താവിന്റെയുംപേരിലുണ്ടായിരുന്ന 68 സെന്റ് സ്ഥലം കൈക്കലാക്കാനാണ് ഇളയ മകളും ബന്ധുക്കളുംചേർന്ന് ക്രൂരത കാട്ടിയതെന്നാണ് മറ്റ് മക്കൾ ആരോപിക്കുന്നത്. ഭർത്താവ് മരിച്ചതോടെ ഒറ്റക്കായമേരിക്കുട്ടിയെനോക്കാൻ ഇളയ മകളായ എൽസമ്മക്ക് താല്പര്യമുണ്ടായിരുന്നില്ല.അതിനാൽ അമ്മയെ പാമ്പാടിയിലെ അനാഥാലയത്തിലാക്കിയിരുന്നു.തുടർന്ന് വീടിരുന്ന സ്ഥലം പാട്ടത്തിന് നൽകി.അനാഥാലയത്തിൽ കഴിയുന്നതിനിടെ അമ്മ വീണ് പരിക്ക് പറ്റിയെന്നറിഞ്ഞ് മൂത്ത മകൾ സലിയും മറ്റൊരു മകൾഷേർളിയുംചേർന്ന് കൂട്ടിക്കൊണ്ടുപോകുവാൻ അനുവാദംചോദിച്ചിരുന്നു.എന്നാൽ അനാഥാലയ നടത്തിപ്പുകാർ അനുമതി നൽകിയില്ല. പിന്നീട് ജില്ലാ കളക്ടർ, ജില്ലാപൊലീസ് സുപ്രണ്ട്, സാമൂഹ്യ നീതി വകുപ്പ് എന്നിവർക്ക് പരാതി നൽകി അനുമതി വാങ്ങിയാണ് അനാഥാലയത്തിൽ നിന്ന് അമ്മയെ തിരികെ വീട്ടിൽ കൊണ്ടു വന്നത്. നിത്യവൃത്തിക്ക് മറ്റു വരുമാന മാർഗമില്ലാത്തമേരിക്കുട്ടി സ്വന്തം സ്ഥലത്തുണ്ടായിരുന്ന പാഴ് മരം വെട്ടി വിൽക്കാൻ ശ്രമിച്ചിരുന്നു.ഇതറിഞ്ഞാണ് എൽസമ്മയും ഇവരുടെ മകളുടെ ഭർത്താവ് , സുഹൃത്തുക്കൾ എന്നിവർചേർന്ന് മർദ്ദിച്ച് വീട്ടിൽ നിന്ന് ഇറക്കിവിട്ടതെന്ന്‌മേരിക്കുട്ടി പറഞ്ഞു.മകളുടെയും ബന്ധുക്കളുടെയും പീഡനത്തിൽ നിന്ന് സംരംക്ഷണംവേണമെന്നാണ്‌മേരിക്കുട്ടിയുടെ ആവശ്യം.