മുട്ടം: ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾക്ക് യൂണീഫോം വിതരണം ചെയ്തു. പഞ്ചായത്തിലെ ഓരോ വാർഡുകളിൽ നിന്ന് രണ്ട് പേരെയാണ് കർമ്മ സേനാംഗങ്ങളായി തിരഞ്ഞെടുത്തത്. 26 പേർക്കുള്ള രണ്ട് ജോഡി യൂണീഫോം, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്, ഗ്ലൗസ്, മാസ്ക്ക് സാനിറ്റൈസർ എന്നിവയാണ് വിതരണം ചെയ്തത്. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇത്‌ നടപ്പിലാക്കിയത്. പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ഷൈജ ജോമോൻ വിതരണ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എൻ.കെ. ബിജു, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് മാത്യു പാലംപറമ്പിൽ, അഡ്വ. അരുൺ ചെറിയാൻ, ബ്ലോക്ക് മെമ്പർ ഗ്ലോറി പൗലോസ്, ബിജോയ്‌ ജോൺ, മേഴ്‌സി ദേവസ്യ, ഷേർളി അഗസ്റ്റിൻ, റെജി ഗോപി, റെൻസി സുനീഷ് പഞ്ചായത്ത്‌ സെക്രട്ടറി ഷീബ കെ. സാമൂവൽ എന്നിവർ സംസാരിച്ചു.