ചെറുതോണി :കഞ്ഞിക്കുഴി പഞ്ചായത്തിലെ കൈതപ്പാറ, മനയത്തടം പ്രദേശങ്ങളിൽ 1977നു മുമ്പ് കുടിയിരുത്തിയ കർഷകതെ തന്ത്രപരമായി കബളിപ്പിക്കാനുള്ള വനംവകുപ്പ് നീക്കം അവസാനിപ്പിക്കണമെന്ന് കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽആവശ്യപ്പെട്ടു.റീബിൽഡ് കേരളയിൽപ്പെടുത്തി വനവൽക്കരണത്തിനായി ഭൂമി ഏറ്റെടുക്കാൻ സർക്കാർ ആഗ്രഹിക്കുന്നുവെങ്കിൽ അതിനുള്ള നടപടിക്രമങ്ങൾ സുതാര്യമായി, കർഷകർക്ക് സ്വീകാര്യമായ വിധത്തിൽ നടത്തണം. ഈ കാര്യങ്ങൾ ആലോചിക്കുന്നതിന് സർവ്വകക്ഷിയോഗം വിളിക്കാൻ വനംവകുപ്പ് തയ്യാറാകണം. യോഗത്തിൽ നഷ്ടപരിഹാരം, പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണം.