പീരുമേട്: കുമളി വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിന് ചുറ്റുമതിൽ നിർമ്മിക്കാൻ ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് അംഗം രാരിച്ചൻ നീറാണംകുന്നേൽ അറിയിച്ചു. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന് ജില്ലാ പഞ്ചായത്ത് അനുവദിച്ച രണ്ടു ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ 25 ഡെസ്‌ക്കും 25 ബെഞ്ചും നൽകി. തുടർന്ന് ചേർന്ന യോഗത്തിൽ കുമളി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.എം. സിദ്ദിഖ് അദ്ധ്യക്ഷനായി. സ്‌കൂൾ പി.ടി.എ പ്രസിഡന്റ് വി.ഐ. സിംസൺ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സൺ സി മാത്യു, നോളി ജോസഫ്, സ്‌കൂൾ പ്രിൻസിപ്പൽ ട്രീസാ തോമസ് എന്നിവർ സംസാരിച്ചു.