soman
പുസ്തകവണ്ടിയുടെ ഫ്‌ളാഗ് ഓഫ് കർമ്മം വാഴൂർ സോമൻ എംഎൽഎ നിർവഹിക്കുന്നു.

ഇടുക്കി : കുട്ടികളിൽ വായനാശീലം വളർത്താൻ പുതിയ പദ്ധതിയൊരുക്കി പാമ്പനാർ സർക്കാർ ഹൈസ്‌കൂൾ. സ്‌കൂളിൽ വായനശാല ആരംഭിക്കുന്നതിന്റെ ഭാഗമായി പുസ്തകങ്ങൾ സമാഹരിക്കുന്നതിനായുള്ള പുസ്തകവണ്ടി ക്യാമ്പയിനാണ് വേറിട്ട അനുഭവം നൽകിയത്. ക്യാമ്പയിന്റെ ഉദ്ഘാടനം വാഴൂർ സോമൻ എം.എൽ.എ നിർവഹിച്ചു. വായിച്ചുകഴിഞ്ഞതിന് ശേഷം വീട്ടിലും ഓഫീസുകളിലുമെല്ലാം വെറുതെ വച്ചിരിക്കുന്ന നോവൽ, കവിത, നാടകം, ചെറുകഥ, ലഘുനോവൽ, ഇതിഹാസം തുടങ്ങി ഏത് വിധ പുസ്തകങ്ങളും നിങ്ങൾക്ക് ഈ പുസ്തകവണ്ടിയിൽ ഏൽപ്പിച്ചുകൊണ്ട് പുതിയൊരു വിജ്ഞാന സമ്പന്നരായ തലമുറയെ വാർത്തെടുക്കുന്നതിന് ഏവരും മുന്നോട്ടു വരണമെന്ന് പൊതുജനങ്ങളോട് എം.എൽ.എ ആവശ്യപ്പെട്ടു.
പ്രീപ്രൈമറി മുതൽ പത്തുവരെ ക്ലാസ്സുകളിലായി മലയാളം, തമിഴ്, ഇംഗ്ലീഷ് വിഭാഗങ്ങളിലായി എഴുന്നൂറിലധികം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.