ചെറുതോണി: ഹരിത മിഷന്റെ കീഴിൽ മരിയാപുരം ഗ്രാമ പഞ്ചായത്തിന് അനുവദിച്ച ജല ഗുണനിലവാര പരിശോധന ലാബ് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ മരിയാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോയി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ. സെബാൻ മേലാട്ട് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അനുമോൾ കൃഷ്ണൻ, ജലജ ഷാജി, സ്‌കൂൾ പ്രിൻസിപ്പൽ റോയി കുര്യാക്കോസ്,​ ഹെഡ്മാസ്റ്റർ സിജുമോൻ ദേവസ്യ എന്നിവർ പ്രസംഗിച്ചു.