തൊടുപുഴ: രക്തസാക്ഷികളായ ഷുഹൈബ്,​ ശരത്ത്‌ലാൽ, ​കൃപേഷ് രക്തസാക്ഷി അനുസ്മരണം യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. അനുസ്മരണ യോഗം കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അനീഷ് വി.സി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവംഗം വിനയവർദ്ധൻഘോഷ്,​ ജില്ലാ ഭാരവാഹികളായ ബിലാൽ സമദ്, അക്ബർ ടി.എൽ, എബി മുണ്ടക്കൽ, സി.എസ്.​ വിഷ്ണുദേവ്,​ കോൺഗ്രസ് നേതാക്കളായ ജയ്‌സൺ ജോർജ്, ടോമി പാലക്കൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ബിബിൻ അഗസ്റ്റിൻ, സലിം മുക്കിൽ, ലെനിൻ രാജേന്ദ്രൻ, അജു ജോർജ്, ഫിലിപ്പ് ജോമോൻ, ഫസ്സൽ അബ്ബാസ്, ഷെമീർ കാരിശ്ശേരി എന്നിവർ നേതൃത്വം നൽകി.