പീരുമേട്: ഏലപ്പാറ മാർക്കറ്റ്,​ ബസ് സ്റ്റാൻഡ്,​ സ്‌കൂൾ ജംഗ്ഷൻ എന്നിവിടങ്ങളിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. സ്‌കൂൾ കുട്ടികൾ നായ്ക്കളെ ഭയന്നാണ് സഞ്ചരിക്കുന്നത്. നായ്ക്കൾ ഇരു ചകവാഹനങ്ങൾക്ക് കുറുകെ ചാടി അപകടം വരുത്തുന്നത് നിത്യസംഭവമായിരിക്കുകയാണ്. നിരവധിയാളുകളെ കടിച്ച് പരിക്കേൽപ്പിച്ചിട്ടുണ്ട്. തെരുവ് നായ ശല്യം തടയാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.