ksrtc
കുമളി കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ നവീകരണ ജോലികൾ പുരോഗമിക്കുന്നു

പീരുമേട്: കുമളി കെ.എസ്.ആർ.ഡി.സി ഡിപ്പോയുടെ നവീകരണത്തിന് തുടക്കമായി. 2018- 19 സാമ്പത്തിക വർഷത്തിൽ എം.എൽ.എയായിരുന്ന ഇ.എസ്. ബിജിമോളുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് യാഡ് നിർമ്മാണത്തിനായി 72.45 ലക്ഷം രൂപ വകയിരുത്തിയിരുന്നു. ഇതിന് 2021ൽ ഭരണാനുമതി ലഭിച്ചു. സംസ്ഥാന നിർമ്മിതി കേന്ദ്രമാണ് ജോലിയുടെ നിർവഹണ ഏജൻസി. ഡിപ്പോയിൽ കോൺക്രീറ്റിംഗ് ജോലികൾ ചെയ്തതിന് ശേഷമാണ് യാഡ് നിർമ്മാണം. ഡിപ്പോയിൽ കുറേക്കാലമായി മെറ്റൽ ഇളകി കുഴികൾ രൂപപ്പെട്ടിരുന്നു. മഴക്കാലമായാൽ ഈ കുഴിയിൽ വെള്ളം കെട്ടി കിടക്കുന്നതും വേനൽക്കാലമായാൽ പൊടി നിറയുന്നതും യാത്രക്കാർക്ക് വലിയ പ്രശ്‌നം സൃഷ്ടിച്ചിരുന്നു. തറനിരപ്പാക്കി കോൺക്രീറ്റിംഗ് പണികൾ ഉടൻ ആരംഭിക്കും.