പീരുമേട്: മണ്ഡലത്തിൽ അഞ്ചിടങ്ങളിലായി ഇലക്ട്രിക്ക് വാഹനങ്ങൾക്കുള്ള ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ അനുമതിയായതായി വാഴൂർ സോമൻ എം.എൽ.എ അറിയിച്ചു. കുമളി, വണ്ടിപ്പെരിയാർ, കുട്ടിക്കാനം, വാഗമൺ, മേരികുളം എന്നീ കേന്ദ്രങ്ങളിലാണ് പോൾ മൗണ്ടഡ് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്നത്.