 
തൂക്കുപാലം: തേർഡ്ക്യാമ്പ് ബ്ലോക്ക് നമ്പർ 1299 ഓച്ചിറയിൽ വീട്ടിൽ അബ്ദുൽ ഹക്കിന്റെ മകൻ ഹാഷിം (32) ഖത്തറിൽ നിര്യാതനായി. നാലു വർഷമായി ഖത്തറിൽ അക്കൗണ്ടന്റായിരുന്നു. അടുത്ത മാസം വീട്ടിലേക്ക് മടങ്ങിവരാനുള്ള തയ്യാറെടുപ്പിലായിരുന്നു. മൃതദേഹം ഖത്തറിൽ ഞായറാഴ്ച ഖബറടക്കും. മാതാവ് റഹ്യാനത്ത്. സഹോദരിമാർ: ജിസ്‌ന, പരേതയായ ശിബിന.