രാജാക്കാട്: ബൈസൺവാലിയിൽ അനധികൃതമായി മുറിച്ചു കടത്താൻ ശ്രമിച്ച തടി വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ബൈസൺവാലി പഞ്ചായത്തിൽപ്പെട്ട പൊട്ടൻകാട് മഞ്ഞപ്പള്ളിയിലാണ് സംഭവം. അനധികൃതമായി മരം മുറിച്ചു കടത്തുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് ജീവനക്കാർ പരിശോധനയ്ക്കെത്തിയത്. പരിശോധനയിൽ മതിയായ രേഖകളില്ലാതെ മുറിച്ച തടിയും വാഹനവും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ബോഡിമെട്ട് വനംവകുപ്പ് സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ക്രിസ്റ്റോ ജോസഫ്, മനോജ് മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. പ്രതികളെ കണ്ടെത്താൻ അന്വഷണം തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.