രാജാക്കാട്: രാജാക്കാട് ശ്രീമഹാദേവ ക്ഷേത്രത്തിൽ ആറാട്ട്കുളം നിർമ്മാണോദ്ഘാടനം പ്രസിഡന്റ് വി.വി. തുളസി നിർവ്വഹിച്ചു. ചിറയ്ക്കൽ വീട്ടിൽ ശ്രീധരന്റെ കുടുംബമാണ് നിർമ്മാണത്തിനായി ഭൂമി വിട്ട് നൽകിയത്. ക്ഷേത്രം മേൽശാന്തി എം. പുരുഷോത്തമൻ ശാന്തിയുടെയും മണികണ്ഠൻ ശാന്തിയുടെയും നേതൃത്വത്തിൽ ഭൂമിപൂജ നടത്തി. ചടങ്ങിൽ സെക്രട്ടറി കെ.ടി. സുജിമോൻ, ഭരണസമിതി അംഗങ്ങളായ വി.എം. അശോകൻ, ടി.കെ. രവി, കെ.എസ്. അജിമോൻ, സി.എൻ. ശിവൻ, ജയപ്രകാശ് പി.ആർ എന്നിവരും പോഷക സംഘടനകളായ വനിതാസംഘം യൂത്ത് മൂവ്‌മെന്റ് നേതാക്കളും കുടുംബ യൂണിറ്റ് നേതാക്കളും നിരവധി ശാഖാ പ്രതിനിധികളും പങ്കെടുത്തു. ഈ വർഷത്തെ ആറാട്ട് മഹോത്സവം പുതിയ കുളത്തിൽ നടത്തുന്നതാണെന്ന് പ്രസിഡന്റും സെക്രട്ടറിയും അറിയിച്ചു.