തൊടുപുഴ: മങ്ങാട്ടുകവല എസ്.ബി.ഐ ബ്രാഞ്ചിന് സമീപം തീപിടുത്തമുണ്ടായി. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. റോഡരികിലെ ചപ്പുചവറുകളിൽ നിന്നുമുള്ള തീ സമീപത്തെ സ്വകാര്യ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലേക്കുള്ള പുരയിടത്തിലേക്ക് പടർന്ന് കയറുകയായിരുന്നു. ഈ പ്രദേശത്തെ ഉണങ്ങിയ ചെടികൾ മുഴുവനായും കത്തി നശിച്ചു. സംഭവം കണ്ട് ഓടിയെത്തിയവർ സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാതെ നിയന്ത്രിച്ചു. വിവരമറിഞ്ഞെത്തിയ തൊടുപുഴ അഗ്‌നിരക്ഷാസേന ഏറെ സമയം പണിപ്പെട്ടാണ് തീ പൂർണ്ണമായും അണച്ചത്.