ഇടുക്കി : ജില്ലയുടെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ചു ജില്ലയുടെ വളർച്ചയുടെയും വികസനത്തിന്റെയുംനേർസാക്ഷ്യമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിക്കുന്ന ചിത്രപ്രദർശന പര്യടനം ഇന്നാരംഭിക്കും. രാവിലെ 10.30 ന് തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റേഷൻ പരിസരത്ത് മന്ത്രിറോഷി അഗസ്റ്റിൻഫ്ളാഗ് ഓഫ് ചെയ്യും. മുൻസിപ്പൽ ചെയർമാൻ സനീഷ്‌ജോർജ് അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം പി മുഖ്യാതിഥിയാകും. തൊടുപുഴബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസജോസ്,ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ്‌കോട്ടയംമേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ. ആർ. പ്രമോദ്കുമാർ , ജനപ്രതിനിധികൾ, , ഇതര വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിക്കും. കുടിയേറ്റ ജനതയുടെ അധ്വാനത്തിന്റെയും വളർച്ചയുടെയും ഒപ്പം നാടിന്റെ നാനാവിധ വികസനവും നവകേരള മിഷന്റെ പ്രവർത്തനനേട്ടങ്ങളും ഇടുക്കിയുടെ വിനോദ സഞ്ചാരകേന്ദ്രങ്ങളും കാനനഭംഗിയ്ക്ക് മാറ്റുകൂട്ടുന്ന വന്യജീവികളും ഉൾപ്പെടുന്ന ദൃശ്യവിരുന്നാണ് നിങ്ങൾക്കായി പി ആർ ഡിഫോട്ടൊ പ്രദർശന വാഹനത്തിൽ ഒരുക്കിയിരിക്കുന്നത്.