chacko

തൊടുപുഴ: റബർ കടയിൽ നിന്ന് 700 കിലോ ഷീറ്റ് മോഷ്ടിച്ച കേസിൽ രണ്ട് പേരെ അറസ്റ്റു ചെയ്തു. കുറുപ്പുന്തറ മാൻവട്ടം കളപ്പുരത്തട്ടിൽ മെൽവിൻ (21), ശാസ്താംപാറ നടയം ഭാഗത്ത് പുത്തോലിക്കൽ പിസികുട്ടൻ (21) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ് 24ന് അർദ്ധരാത്രിയാണ് വെട്ടിമറ്റം എണ്ണപ്പന തോട്ടത്തിനു സമീപം പ്രവർത്തിക്കുന്ന കെ.സി. ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിൽ നിന്ന് പ്രതികൾ റബർ ഷീറ്റ് മോഷ്ടിച്ചു കടത്തിയത്. എണ്ണായിരത്തോളം രൂപയും അപഹരിച്ചു. ഷീറ്റ് കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും പ്രതികൾ വിൽപ്പന നടത്തിയ 500 കിലോയോളം റബർ ഷീറ്റും പൊലീസ് കണ്ടെടുത്തിരുന്നു.