പീരുമേട്:റോസാപ്പൂകണ്ടത്ത് കാട്ടാനാശല്യം വർദ്ധിച്ചു.കഴിഞ്ഞ ദിവസം രാത്രിയിൽ രണ്ട് ആനകളാണ് ഇറങ്ങിയത് .കുമളി പട്ടണത്തോട് തൊട്ട് കിടക്കുന്ന ജനങ്ങൾ തിങ്ങി പാർക്കുന്നു പ്രദേശമാണ് റോസാ പൂക്കണ്ടം . കഴിഞ്ഞ ഏതാനും മാസങ്ങളായി പല പ്രാവശ്യം ആനകൂട്ടമിറങ്ങി. കേരള വനത്തിൽ നിന്നും തമിഴ് നാടിന്റെ ഭാഗത്തുകൂടിയാണ് ആനകൂട്ടം എത്തുന്നത് . നാട്ടുകാർ പന്തം കത്തിച്ചും പടക്കം പൊട്ടിച്ചും ബഹളം വച്ചു മാണ് ആന കൂട്ടത്തെ ഓടിച്ചത് . വന അതിർത്തികളിൽ കാട്ട് മൃഗങ്ങൾ ജനവാസമേഖലകളിൽ ഇറങ്ങാതിരിക്കാൻ കിടങ്ങുകൾ നിർമ്മിച്ചിരുന്നു. ഈ കിടങ്ങുകൾ ഇല്ലാതായതാണ് ഇപ്പോൾ കാട്ടാന കൂട്ടം ഇറങ്ങാനിടയായത്. . ആനയെ കൂടാതെ കരടി, കാട്ടുപോത്ത്, മ്ലാവ്, കുരങ്ങ് തുടങ്ങിയവയും ജനവാസസയിടങ്ങളിൽ ഇറങ്ങി ഭീതി പരത്തുന്നു.