കട്ടപ്പന: അമ്പലക്കവല ശ്രീ ധർമ്മ ശാസ്താക്ഷേത്രത്തിലെ ഉത്രം തിരുനാൾ മഹോത്സവത്തിന് കൊടിയേറി.ക്ഷേത്രം തന്ത്രി കുമരകം എം എൻഗോപാലൻ തന്ത്രികളുടെ മുഖ്യ കാർമികത്വത്തിലാണ് ഉത്സവത്തിന് തുടക്കമായത്. രണ്ടാം ദിനമായ ഇന്ന് രാവിലെ അഭിഷേകം, മലർ നിവേദ്യം, 5.20ന് ഗുരുപൂജ, ഗണപതിഹവനം,6.30ന് ഉഷപൂജ, മുളപൂജ, 7ന് എതൃത്ത് പൂജ, നവകം, പഞ്ചഗവ്യം,കലശപൂജ, കലശാഭിഷേകം 8 ന് പന്തീരടിപൂജ, ശ്രീഭൂതബലി, 10ന് ഉച്ചപൂജ, വൈകിട്ട് 6.30ന് ദീപാരാധന, 7ന് മുളപൂജ, 7.30 ന് അത്താഴപൂജ, ശ്രീഭൂതബലി, വിളക്കിനെഴുന്നള്ളിപ്പിന്‌ശേഷം 8 മണിയ്ക്ക് ഹരിവരാസനം പാടി നട അടയ്ക്കും.15ന് പതിവ്‌ക്ഷേത്ര ചടങ്ങുകൾ നടക്കും.16ന് രാവിലെ 8.30ന് പൗർണമി പൊങ്കാല, 10.30ന് സർപ്പപൂജ, വൈകിട്ട് പതിവ് ചടങ്ങുകൾ.17ന് രാവിലെ 6ന് മകം തൊഴൽ, 10ന് ഉത്സവബലി, 12ന് ഉത്സവബലി ദർശനം.18ന് രാവിലെ 6ന് ഗണപതിഹോമം, സുകൃതഹോമം. 19ന് രാവിലെ 10ന് പ്രതിഷ്ഠാദിന കലശാഭിഷേകം, 6.45ന്‌കോഴിക്കോട് പ്രശാന്ത് വർമ്മയും സംഘവും നയിക്കുന്ന നാമാർച്ചന. 20ന് രാവിലെ വിശേഷാൽ അഭിഷേകങ്ങൾ,
ഉച്ചകഴിഞ്ഞ് 4.30ന് യാത്രാഹോമം, യാത്രാബലി,ആറാട്ട് പുറപ്പാട്, 6 ന് ആറാട്ടും,ആറാട്ട്‌ഘോഷയാത്ര
യും നടക്കും.