 
കുമളി: എസ്.എൻ.ഡി.പി യോഗം പത്തുമുറി ശാഖയുടെ 47-ാമത് വാർഷിക സമ്മേളനവും ഭാരവാഹികളും തിരഞ്ഞെടുപ്പും പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ ഉദ്ഘാടനം ചെയ്തു. ശാഖാ ഹാളിൽ നടന്ന സമ്മേളനത്തിൽ യൂണിയൻ സെക്രട്ടറി കെ.പി. ബിനു അദ്ധ്യക്ഷനായിരുന്നു. ഭാരവാഹികളായി ടി.എസ്. സുബീഷ് തണ്ണിപ്പാറമനയ്ക്കൽ (ശാഖാ പ്രസിഡന്റ്), വി.വി. പ്രശാന്ത് വെള്ളേപ്പള്ളിൽ (വൈസ് പ്രസിഡന്റ്), കെ.ബി. പ്രസന്നകുമാർ കണ്ണാട്ട് (സെക്രട്ടറി), പി.വി. സന്തോഷ് പാറടിയിൽ (യൂണിയൻ കമ്മറ്റി അംഗം), വി.എസ്. സാബു വെള്ളേപ്പള്ളിയിൽ, വി.എസ്. സന്തോഷ് വെള്ളേപ്പള്ളിയിൽ, ബിജു ആലുങ്കൽ, കെ. അയ്യപ്പൻ കൂട്ടാലയിൽ, പി.വി. രവീന്ദ്രൻ പൊട്ടങ്കൽ, കെ.എൻ. ഗിരീഷ് കല്ലറയ്ക്കൽ, എ.കെ. മോഹനൻ ആണ്ടുക്കുന്നേൽ (മാനേജിംഗ് കമ്മറ്റി അംഗങ്ങൾ), കെ.പി. രാജപ്പൻ ആലുങ്കൽ, കെ.ഡി. കരുണൻ കല്ലേപ്പുരയിടത്തിൽ, മല്ലിക പ്രസാദ് തേവരോലിൽ (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. സുർജിത്ത്, സിന്ധു വിനോദ്, മനീഷ്യ ബിനു എന്നിവർ പ്രസംഗിച്ചു. 50,58700 രൂപ വരവും 49,75,000 രൂപ ചിലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റും യോഗം അംഗീകരിച്ചു.