മറയൂർ: കോവിൽക്കടവ് സെന്റ് ജൂഡ് പള്ളിയുടെ സെമിത്തേരിയിലെ വർഷങ്ങൾ പഴക്കമുള്ള കല്ലറകൾ തകർത്ത സംഭവത്തിൽ കോവിൽക്കടവ് സ്വദേശിയായ മണികണ്ഠൻ (26) അറസ്റ്റിലായി. ഇന്നലെ രാവിലെയാണ് കല്ലറകൾ തകർത്ത നിലയിൽ കണ്ടത്. സെമിത്തേരിയിലെ കല്ലറകളുടെ മുകളിലത്തെ ഗ്രാനൈറ്റ് പാളികളാണ് പൊളിച്ചു നീക്കിയത്. തുടർന്ന് പള്ളിവികാരിയും കമ്മിറ്റി അംഗങ്ങളും മറയൂർ പൊലീസിലെത്തി പരാതി നൽകുകയായിരുന്നു. പൊലീസ് പിടിയിലായ മണികണ്ഠൻ മാനസിക വെല്ലുവിളികൾ നേരിടുന്ന വ്യക്തിയാണെന്ന് പ്രദേശവാസികൾ പറഞ്ഞു.