ചെറുതോണി: അടയാളക്കല്ല് മലമുകളിൽ നിന്ന് 100 അടിയിലേറെ താഴ്ചയിലുള്ള കൊക്കയിലേയ്ക്ക് കാർ മറിഞ്ഞെങ്കിലും യാത്രക്കാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇടിഞ്ഞമല ഗവ. എൽ.പി സ്‌കൂൾ അദ്ധ്യാപകൻ ഉദയഗിരി സ്വദേശി നെല്ലിക്കാ മണ്ണിൽ മാത്യു ജോസഫാണ് (36) പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. അപകടത്തിൽപ്പെട്ട മാരുതി വാഗൺ ആർ കാർ പൂർണമായും തകർന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനായിരുന്നു സംഭവം. വിദ്യാർത്ഥികളുടെ വീട് സന്ദർശിച്ച ശേഷം തിരികെ കാറിൽ വരികയായിരുന്നു മാത്യു. കൊച്ചു കാമാക്ഷി അടയാളക്കല്ല് ക്ഷേത്രത്തിന് സമീപത്തുള്ള കൊടും വളവിൽ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട് കാർ കൊക്കയിലേയ്ക്ക് മറിയുകയായിരുന്നു.