മുട്ടം: മലങ്കര മൂന്നാം മൈൽ കവലയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. സ്കൂട്ടറിൽ സഞ്ചരിച്ച കാട്ടോലി സ്വദേശി ബെന്നി ദേവസ്യ (35) ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 8 നായിരുന്നു അപകടം. മുണ്ടക്കയത്തു നിന്നും നേര്യമംഗലത്തേക്ക് പോയ കാറും തൊടുപുഴ ഭാഗത്തു നിന്നും വന്ന സ്കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്. നിയന്ത്രണം വിട്ട കാർ റോഡരികിലെ ഓടയിലേക്ക് മറിഞ്ഞു. സരമായി പരിക്കേറ്റ ബെന്നിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുട്ടം പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.