പീരുമേട് : രണ്ട് ഞാറാഴ്ചയയിലെ ലോക്ക് ഡൗണിന് ശേഷം ഇളവ് കിട്ടിയ ഇന്നലെ പരുന്തുംറയിൽ രാവിലെ മുതൽ വിനോദ സഞ്ചരികളുടെ വൻ തിരക്കായിരുന്നു. നൂറുകണക്കിന് വാഹനങ്ങളിൽ എത്തിയ വിനോദ സഞ്ചാരികൾ ലോക് ഡൗണിന് ശേഷം കിട്ടിയ ഇളവ് ശരിക്കും ആസ്വദിച്ചു. പീരുമേട്ടിലെ കോടമഞ്ഞും എപ്പോഴും വീശിയടിക്കുന്ന കാറ്റും സഞ്ചാരികൾക്കു ഇവിടം പ്രിയപ്പെട്ട ഇടമാക്കി. തിരക്ക് രാത്രിവൈകുവോളം നീണ്ടു. ദേശിയ പാത 183 ൽ പീരുമേട് കല്ലാർ കവലയിൽ നിന്നും അഞ്ച് കിലോമീറ്റർ ദൂരം പരുന്തുംപാറയിലേക്കുള്ള റോഡിൽ ഇന്നലെ വാഹനത്തിരക്കും ഏറി.