തൊടുപുഴ: സി പി എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ജില്ല മഹിള കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ 'അമ്മ നടത്തം' പരിപാടി നടത്തും. സി പി എമ്മുകാർ കൊലപ്പെടുത്തി രക്തസാക്ഷിത്വം വരിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ഷുഹൈബ്, ശരത്, കൃപേഷ് എന്നിവരുടെ ഓർമ്മയ്ക്കാണ് പരിപാടി. കൊലപാതകങ്ങളും, ഗുണ്ടാ വിളയാട്ടവും , സ്ത്രീ പീഡനങ്ങളും കേരളത്തിൽ നിരന്തരം നടക്കുന്നു. സർക്കാരും, അധികാരികളും നിഷ്‌ക്രിയരായിരിക്കുന്നു. ഇതിനെതിരെ . ഇന്ന് രാവിലെ 10 മണിയ്ക്ക് തൊടുപുഴ രാജീവ് ഭവന് മുൻപിൽ നിന്നും മിനി സിവിൽ സ്റ്റേഷൻ വരെയാണ് നടത്തം. തുടർന്ന് നടക്കുന്ന യോഗം ഡിസിസി പ്രസിഡന്റ് സി.പി. മാത്യു ഉദ്ഘാടനം ചെയ്യും. കെ .പി. സി. സി ജനറൽ സെക്രട്ടറി അഡ്വ.എസ്. അശോകൻ മുഖ്യപ്രഭാഷണം നടത്തും. മഹിള കോൺഗ്രസ് ജില്ല പ്രസിഡന്റ് ഇന്ദു സുധാകരൻ അദ്ധ്യക്ഷത വഹിക്കും.