കട്ടപ്പന: ഉപ്പുതറ പത്തേക്കർ ആൽമര ഭദ്രകാളി ക്ഷേത്രത്തിൽ ആഴിയിറങ്ങലും ഭാഗവത സപ്താഹ യജ്ഞവും മകം തൊഴൽ ഉത്സവവും വ്യാഴാഴ്ച വരെ നടക്കും. ഇന്ന് രാവിലെ 5 ന് പതിവ് പൂജകൾ . 7 ന് ഭാഗവത പാരായണം, 11.30 ന് രുഗ്മിണിസ്വയംവരം 12.30 ന് പ്രഭാഷണം 1 മണിയ്ക്ക് പ്രസാദമൂട്ട് എന്നീ ചടങ്ങുകൾ നടക്കും. ബുധനാഴ്ച്ച പതിവ് ക്ഷേത്ര പൂജകൾ, 11.30 ന് കചേലാഗമനം, വൈകിട്ട് 6.30 ന് ദീപാരാധന.വ്യാഴാഴ്ച രാവിലെ 5 ന് മകം തൊഴലോടെ ആരംഭിച്ച് ഗണപതിഹോമം ,ഭാഗവത പാരായണം വൈവകന്നേരം 4 മണിക്ക് കലശ കുംഭ ഘോഷയാത്രയും തുടർന്ന് ആഴിയിറങ്ങലും നടക്കുമെന്ന് ഭാരവാഹികളായ രാജരത്തിനം ബിജോ ഭവൻ, എം.എൻ.മോഹനൻ, ആർ.എസ്.മണിയൻ തുടങ്ങിയവർ അറിയിച്ചു..